കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് ലോക്പോൾ സർവേ, സീറ്റ് കുറയുമെന്ന ആശങ്കയില്ലെന്ന് ബിജെപി

Published : Apr 20, 2024, 09:05 AM ISTUpdated : Apr 20, 2024, 10:22 AM IST
കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് ലോക്പോൾ സർവേ, സീറ്റ് കുറയുമെന്ന ആശങ്കയില്ലെന്ന് ബിജെപി

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്ന് ലോക്പോൾ സർവേ.ട്രെൻഡ് വ്യക്തമാണെന്നും 28-ൽ 28 സീറ്റും നേടാനാണ് ലക്ഷ്യമെന്നും ബിജെപി

ബംഗളൂരു:കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.ഗ്യാരന്‍റികൾ താഴേത്തട്ടിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചനം. ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ.

തെലങ്കാനയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം.17-ൽ 13 മുതൽ 15 സീറ്റ് വരെ കോൺഗ്രസിന് കിട്ടും.ബിആർഎസ് ഒരു സീറ്റിലൊതുങ്ങും, അല്ലെങ്കിൽ സീറ്റുണ്ടാകില്ല. ബിജെപിക്ക് 2 മുതൽ 3 സീറ്റ് വരെ കിട്ടാം.എഐഎംഐഎം ഹൈദരാബാദ് മണ്ഡലം നിലനിർത്തുമെന്നും ലോക്പോൾ സര്‍വേ പറയുന്നു. അതേസമയം സീറ്റ് കുറയുമെന്ന ആശങ്ക ബിജെപിക്കില്ലെന്ന് ക‌ർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കർണാടകയിലെ ബിജെപി - ജെഡിഎസ് സഖ്യം രണ്ട് പാർട്ടികളെയും പരസ്പരം സഹായിക്കും. നരേന്ദ്രമോദിയുടെ ജനപ്രിയത വോട്ടാക്കി മാറ്റുക എന്ന കടമ മാത്രമേ തനിക്കും ബിജെപിക്കുമുള്ളൂ. ട്രെൻഡ് വ്യക്തമാണെന്നും 28-ൽ 28 സീറ്റും നേടാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതീക്ഷ നൽകിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്, എന്നിട്ടും ഒന്നും ചെയ്തില്ല. കോൺഗ്രസ് സർക്കാരിനെതിരായ ജനവികാരം കൂടി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ