
കൊല്ലം: കൊല്ലം ആയൂരിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരിക്കും ദാരുണാന്ത്യം. ആയൂർ സ്വദേശികളായ സുൽഫിക്കർ, രതി എന്നിരാണ് മരിച്ചത്. രാവിലെ ക്ഷേത്രദർശനത്തിനായി രതിയും ഭർത്താവ് സുനിലും സുൽഫിക്കറുടെ ഓട്ടോയിൽ കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ചരക്കു ലോറി എതിർ ദിശയിൽ എത്തിയ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സുൽഫിക്കർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് രതി മരിച്ചത്. ഭർത്താവ് സുനിൽ പരിക്കുകളോടെ ചികിത്സയിൽ തുടരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോഴതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam