തീവ്രന്യൂനമര്‍ദ്ദം തീരത്തേക്ക്; അടുത്ത മണിക്കൂറുകളിൽ ആന്ധ്രാ-തമിഴ്നാട് തീരം തൊടും

By Web TeamFirst Published Nov 11, 2021, 5:50 PM IST
Highlights

തീവ്രന്യൂനമര്‍ദ്ദം തീരത്തേക്ക്; അടുത്ത മണിക്കൂറുകളിൽ ആന്ധ്രാ-തമിഴ്നാട് തീരം തൊടും

ചെന്നൈ: തീവ്ര ന്യൂനമര്‍ദ്ദം തീരത്തേക്ക് നീങ്ങുന്നു. അടുത്ത മണിക്കൂറുകളിൽ ആന്ധ്രാ-തമിഴ്നാട് തീരം തൊടും. അതേസമയം, ചെന്നെയിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. തമിഴ്നാടിന്റെ 90 ശതമാനം മേഖലകളിലും മഴ മുന്നറിയിപ്പില്ല. ന്യൂനമർദ്ദം തീരം തൊട്ടാൽ മഴ (rain) കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം കണക്കിലെടുത്ത് കേരളത്തിലും അതീവ ജാഗ്രത നിര്‍ദ്ദേശമുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്രന്യൂനമർദ്ദം തമിഴ്നാട് തീരം തൊടുന്നതോടെ കേരളത്തിലും മഴ ശക്തമാകും. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ അലർട്ട്

click me!