എഞ്ചീനിയറിങ് വിഭാഗത്തിൽ നിന്ന് രാജ്യത്തിന്‍റെ കരസേനാ മേധാവിയിലേക്ക്; ചരിത്രമെഴുതി മനോജ് പാണ്ഡെ

By Web TeamFirst Published Apr 19, 2022, 12:53 AM IST
Highlights

ജനറൽ എം എം നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസം 30ന് അദ്ദേഹം കരസേന മേധാവിയായി ചുമതലയേല്‍ക്കും.

ദില്ലി: ലെഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ (Lieutenant General Manoj Pande) പുതിയ കരസേനാ മേധാവിയാകും (Army chief). എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് ലെഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ. ജനറൽ എം എം നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസം 30ന് അദ്ദേഹം കരസേന മേധാവിയായി ചുമതലയേല്‍ക്കും.

 

Lt Gen Manoj Pande becomes first engineer to be appointed as Army Chief pic.twitter.com/lHh5vWBW2G

— ANI (@ANI)

സേനയുടെ 29ാം മേധാവിയായിട്ടാകും ലഫ്. ജനറല്‍ മനോജ് പാണ്ഡെ ചുമതല ഏൽക്കുക. നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തു. ജമ്മു കാശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു. ദില്ലിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്‌ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

click me!