ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ​ഗുജറാത്തിൽ; നാളെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Published : Apr 18, 2022, 09:30 PM IST
  ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ​ഗുജറാത്തിൽ; നാളെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Synopsis

ഗാന്ധി നഗറിൽ സ്കൂളുകളുടെ കമാൻഡ് കൺട്രോൾ സെന്‍ററിൽ സന്ദർശനം നടത്തിയ മോദി അധ്യാപകരും വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. നാളെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന മോദി വൈകീട്ട് 3.30ന് ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യ ആഗോള കേന്ദ്രത്തിന് തറക്കല്ലിടും

അഹമ്മദാബാദ്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈകീട്ട് ഗുജറാത്തിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. 

ഗാന്ധി നഗറിൽ സ്കൂളുകളുടെ കമാൻഡ് കൺട്രോൾ സെന്‍ററിൽ സന്ദർശനം നടത്തിയ മോദി അധ്യാപകരും വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. നാളെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന മോദി വൈകീട്ട് 3.30ന് ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യ ആഗോള കേന്ദ്രത്തിന് തറക്കല്ലിടും. ജാംനഗറിൽ നടക്കുന്ന പരിപാടിയിൽ ലോകാരോഗ്യ സംഘടനാ തലവൻ  ടെഡ്രോസ് ഗബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗഥ് എന്നിവർ പങ്കെടുക്കും. മറ്റന്നാൾ ഗാന്ധിനഗറിൽ ലോക ആയുഷ് നിക്ഷേപ സമ്മേളനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി