
ചെന്നൈ: അക്ഷരമാല തെറ്റിച്ചതിന് ആറ് വയസുകാരനെ അധ്യാപകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്കൂളിലെ യുകെജി വിദ്യാർത്ഥിയ്ക്കാണ് ദുരനുഭവം. കുട്ടിയിപ്പോൾ അമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇംഗ്ലീഷ്, തമിഴ് അക്ഷരങ്ങൾ തെറ്റിച്ചെഴുതിയതിന് കുട്ടിയെ അധ്യാപകർ മർദ്ദിച്ചെന്ന് കാണിച്ചാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നൽകിയത്. കുട്ടിക്ക് സുഖമില്ലെന്ന് അധ്യാപകർ വിളിച്ചറിയിച്ചതിനെ തുടർന്ന് കൂട്ടിക്കൊണ്ടുപോകാൻ സ്കൂളിൽ എത്തിയപ്പോൾ കുട്ടി അവശനിലയിലായിരുന്നെന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു. ഇംഗ്ലീഷ് അധ്യാപിക മോണോ ഫെറാര, തമിഴ് അധ്യാപിക പ്രിൻസി, ക്ളാസ് ടീച്ചർ ഇന്ത്യാനാവൻ എന്നിവർക്കെതിരെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തമിഴ് അധ്യാപിക പ്രിൻസിയാണ് ക്രൂരമായി തല്ലിയതെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.
മൂന്ന് അധ്യാപകരെയും തിരുവികെ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 323, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സ്കൂൾ വിദ്യാഭ്യാസ മെട്രിക്കുലേഷൻ ഡയറക്ടർ കറുപ്പുസാമി ചെന്നൈ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആലപ്പുഴക്കാരി യുവതിയെ പറ്റിച്ച നൈജീരിയൻ പൗരൻ പിടിയിൽ
ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ നൈജീരിയൻ പൗരൻ പിടിയിൽ. ഡേറ്റിഗ് ആപ്പ് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. എനുക അരിൻസി ഇഫെന്ന എന്ന നൈജീരീയൻ പൗരനെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് നോയിഡയിൽ നിന്നു പിടികൂടിയത്.
ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയിൽ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പ്രതി യുവതിയുമായി അടുപ്പത്തിലായി. പിന്നിട് ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന ഡോളർ എക്സ്ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കുമായി യുവതിയിൽ നിന്നും പ്രതി 10ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും 11ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെയാണ് തട്ടിപ്പാണെന്നു മനസിലായത്.
സൈബർ തട്ടിപ്പിലൂടെ കോടികളാണ് പ്രതിയും കൂട്ടാളികളും ചേർന്ന് തട്ടിയതെന്ന് ചോദ്യം ചെയ്യലിൽ നിന്നും മനസിലായി. വലിയൊരു റക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ ഫോൺ കേന്ദ്രകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.ആലപ്പുഴ സൈബർ സി ഐ. എം കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയിൽ എത്തി അതിസാഹസികമായി പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam