ട്രാഫിക് പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയി; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

Published : Dec 05, 2023, 04:55 PM IST
ട്രാഫിക് പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയി; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

Synopsis

ഉദ്യോഗസ്ഥനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ യുവാവിനെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് പൊലീസ്.

ലഖ്‌നൗ: ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെ ഇടിച്ച് തെറിപ്പിച്ച കാര്‍ ഡ്രൈവറായ യുവാവ് അറസ്റ്റില്‍. ഉദ്യോഗസ്ഥനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ അഭിഷേക് ദാസ് എന്ന യുവാവിനെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് ലഖ്‌നൗ പൊലീസ് അറിയിച്ചു. 

തിരക്കേറിയ ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളായ അമിത് കുമാറിനെ കാണ്‍പൂര്‍ റോഡില്‍ നിന്ന് വന്ന അഭിഷേക് പിന്നില്‍ നിന്ന് ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ തോളെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അമിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടികൂടിയ നാട്ടുകാരാണ് അമിതിനെ ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമല്ലെന്നും അടുത്തദിവസം തന്നെ ആശുപത്രിയില്‍ നിന്ന് മടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവശേഷം നിര്‍ത്താതെ പോയ യുവാവിനെ സിസി ടിവി പരിശോധിച്ച് തിരിച്ചറിഞ്ഞ ശേഷമാണ് പിടികൂടിയതെന്നും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ വാഹനമോടിച്ചതെന്നും പൊലീസ് അറിയിച്ചു. 

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു 

റിയാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര പത്തിച്ചിറ നെടിയത്ത് കിഴക്കേതില്‍ പരേതനായ വര്‍ക്കി കുരുവിളയുടെ മകന്‍ ഷാജി കുരുവിളയാണ് (49) മരിച്ചത്. സാംസ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷാജി കുരുവിളയാണ് (49) മരിച്ചത്. 

കഴിഞ്ഞ ഒക്ടോബര്‍ 30ന് പഴയ എയര്‍പോര്‍ട്ട് റോഡില്‍ ഷാജി ഓടിച്ചിരുന്ന കമ്പനി ഡെലിവറി വാഹനത്തിന് പിന്നില്‍ സൗദി പൗരന്റെ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹം പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഉടന്‍ ഷാജി ഓടിച്ച വാഹനത്തിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തിരുന്നു. നാലുവര്‍ഷം മുമ്പാണ് ഷാജി ഈ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മാതാവ്: കുഞ്ഞുമോള്‍. ഭാര്യ: ലവ്‌ലി. മക്കള്‍: ആഷ്ലി, എല്‍സ.

സഞ്ജു റീലോഡഡ്, വിജയ് ഹസാരെയില്‍ സെഞ്ചുറി! പക്ഷേ കേരളം റെയല്‍വേസിനോട് തോറ്റു 
 

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'