
തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലുളള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെടും.
സ്മാർട് സിറ്റി, കെ ഫോൺ ഉൾപ്പെടെയുളള സംസ്ഥാന സർക്കാരിന്‍റെ വികസന പദ്ധതികളിൽ സ്വപ്ന സുരേഷ് അടക്കമുളള സ്വർണക്കളളക്കടത്ത് കേസ് പ്രതികൾ ഇടപെട്ടതിനെക്കുറിച്ചാണ് ശിവശങ്കറോട് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും ചോദിച്ചത്. ഇതിനിടെ ഡോളർ കടത്തുകേസിൽ ശിവശങ്കറിനെ അറസ്റ്റുചെയ്യാനുളള നീക്കത്തിലാണ് കസ്റ്റംസ്.
അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷിന്‍റെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam