
തിരുവനന്തപുരം : ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും അതോടൊപ്പം പുരാതന നാഗരികതകളുമുള്ളതുമായ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധവും സഹകരണവും ശക്തിപ്പെടുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയിൽ നമ്മുടെ ഭാവി കെട്ടിപ്പടുക്കണമെന്ന് ഇരു രാജ്യങ്ങളും വീണ്ടും ഉറപ്പിച്ചത് പ്രധാനമാണ്. ഗ്ലോബൽ സൗത്തിലെ പ്രധാന അംഗങ്ങളെന്ന നിലയിൽ ഇന്ത്യയും ചൈനയും ബഹുരാഷ്ട്രവാദം ഉയർത്തിപ്പിടിക്കാനും സാമ്രാജ്യത്വ സമ്മർദ്ദങ്ങളെ ചെറുക്കാനും ഒരു ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം വഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നത് നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിന് മാത്രമല്ല, മാനവികതയുടെയാകെ സമാധാനത്തിനും പുരോഗതിക്കും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam