സിഖ് വിരുദ്ധ കലാപം: കമൽനാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

By Web TeamFirst Published Sep 10, 2019, 7:35 AM IST
Highlights

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് നടന്ന സിഖ് വിരുദ്ധ കലാപ സമയത്ത് സെൻട്രൽ ദില്ലിയിലെ ഗുരുദ്വാരയിൽ കമൽനാഥിന്‍റെ സാന്നിധ്യത്തിൽ സിഖുകാർ കൊല്ലപ്പെട്ടതായാണ് ദൃക്സാക്ഷി മൊഴി. 

ദില്ലി: 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കേസിലെ രണ്ട് ദൃക്‌സാക്ഷികൾ കലാപത്തിൽ കമൽനാഥിന്റെ പങ്കിനെക്കുറിച്ച് പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കേസിൽ പുനരന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്.

എന്നാൽ തനിക്കെതിരായ മൊഴി കമൽനാഥ് നിഷേധിക്കുകയും അന്വേഷണം നടത്തിയ കമ്മീഷൻ കമൽനാഥിന് സംശയത്തിന്‍റെ ആനുകൂല്യം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് ആരോപണം വീണ്ടും സജീവമായത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാ ചെയ്യുന്നതിനിടെ സിഖ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് നടന്ന സിഖ് വിരുദ്ധ കലാപ സമയത്ത് സെൻട്രൽ ദില്ലിയിലെ ഗുരുദ്വാരയിൽ കമൽനാഥിന്‍റെ സാന്നിധ്യത്തിൽ സിഖുകാർ കൊല്ലപ്പെട്ടതായാണ് ദൃക്സാക്ഷി മൊഴി. എന്നാൽ ജനക്കൂട്ടത്തെ ശാന്തരാക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു കമൽനാഥിന്‍റെ വിശദീകരണം. 
    

click me!