കന്നുകാലി കള്ളക്കടത്ത്; മധ്യപ്രദേശില്‍ യുവമോര്‍ച്ച നേതാവടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Jan 29, 2021, 06:58 PM ISTUpdated : Jan 29, 2021, 07:03 PM IST
കന്നുകാലി കള്ളക്കടത്ത്; മധ്യപ്രദേശില്‍ യുവമോര്‍ച്ച നേതാവടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ബിജെവൈഎം നേതാവ് മനോജ് പാർദിയുടേതാണ് കന്നുകാലികള്‍. സംഭവസ്ഥലത്ത് നിന്ന് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ കന്നുകാലി കള്ളക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ അറവുശാലകളിലേക്ക് കന്നുകാലികളെ കടത്തിയതിന് ബിജെപി നേതാവാടക്കം 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ചയുടെ (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറിയാണ് പ്രതികളിലൊരാള്‍.

മധ്യപ്രദേശിലെ ബകോഡ ഗ്രാമത്തില്‍ നിന്നും അതിർത്തി ജില്ലയായ നാഗ്പൂരിലെ അറവുശാലകളിലേക്ക് വനപാതയിലൂടെ 165 പശുക്കളെയും കാളകളെയും കടത്തിക്കൊണ്ടുവരികയായിരുന്ന സംഘമാണ് പിടിയിലായത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കന്നുകാലികളെ വാങ്ങിയതിനോ വില്‍പ്പന നടത്തുന്നതിനോ ആവശ്യമായ യാതൊരു രേഖകളും ഇവരുടെ പക്കലില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവസ്ഥലത്ത് നിന്ന് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ബിജെവൈഎം നേതാവ് മനോജ് പാർദിയുടേതാണ് കന്നുകാലികള്‍. സംഭവത്തെക്കുറിച്ച് അറിഞ്ഞു, വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും വസ്തുതകള്‍ മനസിലാക്കിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് ബിജെവൈഎം സംസ്ഥാന പ്രസിഡന്‍റ്  വൈഭവ് പവാര്‍ പ്രതികരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ
കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും പരിക്ക്