റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ തമ്മില്‍തല്ലി നേതാക്കന്‍മാര്‍ - വീഡിയോ

Web Desk   | Asianet News
Published : Jan 27, 2020, 08:33 AM ISTUpdated : Jan 27, 2020, 08:36 AM IST
റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ തമ്മില്‍തല്ലി നേതാക്കന്‍മാര്‍ - വീഡിയോ

Synopsis

റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്‍ഡോറിലെ ഗാന്ധി ഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് പതാക ഉയര്‍ത്താനായി എത്തുന്നതിന് മുന്‍പാണ് സംഭവം. 

ഇന്‍ഡോര്‍ : റിപ്പബ്ലിക് ദിനത്തില്‍ പരസ്പരം തല്ലി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍. ദേവേന്ദ്ര സിങ് യാദവ്, ചന്ദു കുഞ്ചിര്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മധ്യപ്രദേശ് ഇന്‍ഡോറില്‍ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്ത്‌വെച്ച് പരസ്പരം തല്ലിയത്. 

റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്‍ഡോറിലെ ഗാന്ധി ഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് പതാക ഉയര്‍ത്താനായി എത്തുന്നതിന് മുന്‍പാണ് സംഭവം. എന്നാല്‍ എന്തിനാണ് ഇരുവരും തമ്മില്‍ വഴക്കിട്ടതിന്‍റെ കാരണം അവ്യക്തമല്ലെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Read More: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിച്ചവര്‍ക്കെതിരെ ക്രൂരത: യോഗിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് പ്രിയങ്ക

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സംഭവം കൈയാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ഇരുവരും പരസ്പരം മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പോലീസും മറ്റ് പ്രവര്‍ത്തകരും ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. പിന്നീട് മുഖ്യമന്ത്രി കമല്‍നാഥ് പതാക ഉയര്‍ത്തുകയും ചെയ്തു.

Read More: 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ
നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ ഹിജാബ് വലിച്ചു മാറ്റി നിതിഷ് കുമാർ; കടുത്ത വിമർശനവുമായി കോൺഗ്രസും ആർജെഡിയും