രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം മദ്രാസ് ഐഐടി; ജെഎൻയു ഏഴാം സ്ഥാനത്ത്

By Web TeamFirst Published Apr 8, 2019, 6:10 PM IST
Highlights

മുംബൈ ഐഐടിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ദില്ലി ഐഐടി രണ്ടാം സ്ഥാനം കരസ്ഥമാക്കി

ദില്ലി: മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ എൻഐആ‍ർഎഫ് റാങ്കിങിൽ ഇന്ത്യയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തി മദ്രാസ് ഐഐടി. മുംബൈ ഐഐടിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ദില്ലി ഐഐടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജെഎൻയു ഏഴാം സ്ഥാനത്താണ്

കഴിഞ്ഞ മൂന്ന് വ‍ർഷമായി മികച്ച പ്രവ‍ർത്തനങ്ങളിലൂടെ മദ്രാസ് ഐഐടി ഒന്നാം സ്ഥാനം മറ്റാർക്കും വിട്ടു കൊടുത്തിട്ടില്ല. മൂന്ന് മേഖലകളിലായി 2016ലാണ് മാനവവിഭവശേഷി മന്ത്രാലയം എൻഐആ‍ർഎഫ് റാങ്കിങ് ആരംഭിച്ചത്. ഇത്തവണ എട്ട് മേഖലകളിലായാണ് റാങ്കിംങ്. 

എൻഐആ‍ർഎഫ് ആരംഭിച്ച വ‍ർഷം രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ദില്ലി ഐഐടിയെ കഴിഞ്ഞ വ‍ർഷം മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി മുംബൈ ഐഐടി രണ്ടാം സ്ഥാനം നേടിയിരുന്നു. കൈവിട്ടു പോയ രണ്ടാം സ്ഥാനം മികവുറ്റ പ്രവ‍ർത്തനങ്ങളിലൂടെ ഇത്തവണ തിരിച്ചുപിടിച്ചിരിക്കുകയാണ് ദില്ലി ഐഐടി. 

ഐഐടി ഖൊരക്പൂ‍ർ, ഐഐടി കാൺപൂർ, ഐഐടി റൂർഖി, ഐഐടി ഗുവാഹത്തി, ഐഐടി ഹൈദരാബാദ് എന്നിവയാണ് നാല് മുതൽ ഒമ്പത് വരെ സ്ഥാനം നേടിയ മറ്റ് ഐഐടികൾ

click me!