
ദില്ലി: രാജ്യത്തെ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ഹർജി. സുപ്രീം കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബിജെപി നേതാവ് അശ്വനി ഉപാധ്യായയാണ് ഹർജിക്ക് പിന്നിൽ.
ജനപ്രാതിനിധ്യനിയമം 29സി വകുപ്പ് അനുസരിച്ചു രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന സംഭാവനകളെല്ലാം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കേണ്ടതുണ്ടെന്നും ഇത് അവയുടെ പൊതുസ്വഭാവത്തെ കാണിക്കുന്നതായും ഹർജിയിൽ പറയുന്നു.
രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്ഥലം അനുവദിക്കുന്നുണ്ട്. ദൂരദർശനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമയം അനുവദിക്കുന്നുണ്ട്. പൊതുഖജനാവിൽ നിന്നു രാഷ്ട്രീയ പാർട്ടികൾക്കായി കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ചിലവഴിക്കുന്നത്. അതിനാൽ രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam