
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 19,000 കടന്നു. ഇന്ന് 1089 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 19,063 ആയി. ഇന്ന് 37 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയര്‍ന്നു. ഇതുവരെ 3470 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയിൽ രോഗികളുടെ എണ്ണം 11967 ൽ എത്തി. ധാരാവിയിൽ 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗികളുടെ എണ്ണം 808 ആയി. 26 പേരാണ് ധാരാവിയിൽ ഇതുവരെ മരിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും മുംബൈ കോർപ്പറേഷൻ കമ്മീഷണർ സ്ഥാനത്ത് നിന്ന് പ്രവീൺ പർദേശിയെ മാറ്റി.
രാജ്യത്ത് 216 ജില്ലകൾ കൊവിഡ് മുക്തമായി; ജാഗ്രതയും കരുതലും പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം
അതേ സമയം ലോക്ഡൗൺ നിയന്ത്രണങ്ങൾ സൈന്യത്തിന് കൈമാറുമെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ഈ മാസം അവസാനം വരെ റെഡ്സോണുകളിൽ ലോക്ഡൗൺ നീട്ടാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 7403 ആയി. സംസ്ഥാനത്ത് ഇന്ന് 390 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 24 പേർ മരിക്കുകയും ചെയ്തു. 449 പേരാണ് ഗുജറാത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 5260 രോഗികളുള്ള അഹമ്മദാബാദിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam