ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗത്തിൽ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. 29.36 ശതമാനമാണ് നിലവിലെ രോ​ഗമുക്തി നിരക്ക്. 216 ജില്ലകൾ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജൂൺ‌ മാസത്തോടെ രാജ്യത്ത് റെസ്റ്റൊറെന്റുകൾ തുറക്കുമോ എന്ന് പറയാനാവില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ക്വാറന്റൈൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. 5231 റെയിൽവേ കോച്ചുകൾ രോ​ഗികൾക്കായി തയ്യാറാക്കിയിട്ടുണ്ട്. 215 സ്റ്റേഷനുകളിലായി ഐസൊലേഷൻ കോച്ചുകൾ വിന്യസിപ്പിച്ചിരിക്കുകയാണ്.  കരുതൽ നിരീക്ഷണം അനിവാര്യമാണ്. 

ഇതുവരെ 2.5 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ മാർഗം ജന്മ നാട്ടിലേക്ക് എത്തിച്ചു.  ഇതിനായി 222 ട്രെയിൻ സർവീസ് നടത്തിയെന്നും ആരോ​ഗ്യമന്ത്രാലയവക്താക്കൾ അറിയിച്ചു.