മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 1364; തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 900 കടന്നു

Web Desk   | Asianet News
Published : Apr 10, 2020, 06:43 PM ISTUpdated : Apr 10, 2020, 06:52 PM IST
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 1364; തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 900 കടന്നു

Synopsis

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം പുതിയതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 77 ആണ്. രാജസ്ഥാനിൽ ഇതുവരെ 463 പേർക്ക് രോഗം സ്ഥിരീകരിച്ചു.  

ദില്ലി: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1364 ആയി. ദില്ലിയിൽ 898 പേർക്കാണ് രോഗം ബാധിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരമനുസരിച്ച്  രോഗം ബാധിച്ചത് 911 പേർക്കാണ്.

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം പുതിയതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 77 ആണ്. ഒമ്പത് പേർ രോഗം ബാധിച്ച് മരിച്ചു.
രാജസ്ഥാനിൽ ഇതുവരെ 463 പേർക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശ് 259, ഉത്തർപ്രദേശ് 431, പശ്ചിമബംഗാൾ 116 എന്നിങ്ങനെയാണ് രോഗബാധിതരുടേതായി പുറത്തുവരുന്ന കണക്കുകൾ.

രാജ്യത്ത് ഇതുവരെ 6761 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മരണം 206 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 896 പേർക്ക് രോഗം പുതിയതായി സ്്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. 

Read Also: ഇന്ത്യയിൽ കൊവിഡ് മരണം 206; 24 മണിക്കൂറിനിടെ മരിച്ചത് 37 പേർ..

PREV
click me!

Recommended Stories

വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ
'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ