മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

By Web TeamFirst Published Feb 28, 2020, 4:23 PM IST
Highlights

മുസ്ലിംകളായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍.

മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  മുസ്ലിംകളായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര മഹാ വികാസ് അഗാഡി സര്‍ക്കാര്‍. ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലികാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനായുള്ള നിയമനിര്‍മ്മാണം ഉടന്‍ നടപ്പിലാക്കുമെന്ന് നവാബ് മാലിക് നിയമസഭയില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ പ്രവേശനം തുടങ്ങുന്നതിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ന്യൂനപക്ഷകാര്യ മന്ത്രി ഈ വിവരം അറിയിച്ചത്. 

Read More: 'യുപിയില്‍ വിചാരണ നടന്നാല്‍ നീതി കിട്ടില്ല'; ചിന്മയാനന്ദിനെതിരായ കേസ് ദില്ലിയിലേക്ക് മാറ്റണമെന്ന്പരാതിക്കാരി

click me!