
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി. ഗോവയിൽ നിന്ന് വിമാനമാർഗ്ഗമാണ് എംഎൽഎമാര്‍ എത്തിയത്. മഹാരാഷ്ട്രയിൽ നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് വിമത എംഎൽഎമാർ മുംബൈയിലെത്തിത്. മുംബൈയിലെ താജ് പ്രസിഡന്‍റ് ഹോട്ടലിലേക്കാണ് എംഎൽഎമാര്‍ എത്തിയിരിക്കുന്നത്. ബിജെപി എംഎൽഎമാരും ഇതേ ഹോട്ടലിലാണ് താമസം. നാളെ നിയമസഭയിലേക്ക് ഇരു കൂട്ടരും ഇവിടെ നിന്ന് പുറപ്പെടും എന്നാണ് വിവരം.
പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാണ് നാളെ നടക്കാന്‍ പോകുന്നത്. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം. സ്പീക്കർ തെരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർത്ഥിയായ രാജൻ സാൽവിയ്ക്ക് വോട്ട് ചെയ്യണമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന വിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍, വിപ്പ് നിയമപരമല്ലെന്നാണ് വിമത എംഎൽഎമാർ ആരോപിക്കുന്നത്. അതിനിടെ, വിമത നീക്കം നടത്തിയ ഏക്‍നാഥ് ഷിൻഡേയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിൻഡേയ്ക്കെഴുതിയ കത്തിൽ ഉദ്ദവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിൻഡേയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു.
ആദ്യ ബല പരീക്ഷണ തമ്മിലെ ആദ്യ ബല പരീക്ഷണം
പൂനെയിൽ നിന്നുള്ള എംഎൽഎ സാംഗ്രാം തോപ്തെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. കൊളാമ്പയിൽ നിന്നുള്ള ബിജെപി എംഎൽഎ രാഹുൽ നർവേക്കറാണ് എതിരാളി. ശിവസേനാ വിമതൻ ഏക്നാഥ് ഷിൻഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി, 2014ൽ ശിവസേനയിൽ നിന്ന് എത്തിയ രാഹുൽ നർവേക്കറിനെ മത്സര രംഗത്ത് ഇറക്കിയത് ശ്രദ്ധേയ നീക്കമാണ്. നിയമസഭാ കൗൺസിൽ ചെയർമാനും എൻസിപി നേതാവുമായ റാംരാജെ നിംബാൽക്കറിന്‍റെ മരുമകൻ കൂടിയാണ് നർവേക്കർ.