മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനടുത്ത്; ഇന്ന് 32 മരണം

Web Desk   | Asianet News
Published : Apr 29, 2020, 09:42 PM IST
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനടുത്ത്; ഇന്ന് 32 മരണം

Synopsis

ഇന്ന്  മാത്രം 32 രോ​ഗബാധിതരാണ് സംസ്ഥാനത്ത് മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ്  ബാധിച്ചവരുടെ എണ്ണം 9915 ആയി. പുതിയതായി 597 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന്  മാത്രം 32 രോ​ഗബാധിതരാണ് സംസ്ഥാനത്ത് മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 

കൊവിഡ് ബാധിച്ച് 432 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചത്. മുംബൈയിൽ മാത്രം 6644 രോ​ഗബാധിതരുണ്ടെന്നാണ് ഔദ്യോ​ഗിക കണക്ക്. ഇവിടെ മാത്രം ഇതുവരെ 270 കൊവിഡ് മരണം ഉണ്ടായെന്നാണ് റിപ്പോർട്ട്. 205 പേരാണ് ഇന്ന് രോ​ഗമുക്തരായത്. ഇതുവരെ 1597 പേർക്ക് രോ​ഗം ഭേദമായി. സംസ്ഥാനത്ത് 1,37,150 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 

അതേസമയം, ​ഗുജറാത്തിൽ രോ​ഗികളുടെ എണ്ണം 4000 കടന്നു. 4082 പേർക്ക് രോ​ഗം സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 197 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളിൽ 308 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 

Read Also: 'മഹാരാഷ്ട്രയുടെ കാര്യം നോക്കിയാൽ മതി; യുപിയെക്കുറിച്ച് ആശങ്കപ്പെടേണ്ട'; ശിവസേനയോട് യോ​ഗി ആദിത്യനാഥ്...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം