ലോക്ക് ഡൗൺ: 898 ശൈശവ വിവാഹങ്ങൾ തടയാൻ സാധിച്ചു: സ്മൃതി ഇറാനി

By Web TeamFirst Published Apr 29, 2020, 9:40 PM IST
Highlights

അതുപോലെ തന്നെ 18200 കോളുകൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തി സഹായമെത്തിക്കാനും സാധിച്ചു. സ്മൃതി ഇറാനി ട്വീറ്റിൽ വ്യക്തമാക്കി. 

ദില്ലി: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ സമയത്ത് 898 ശൈശവ വിവാഹങ്ങള്‍  തടയാൻ സാധിച്ചുവെന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ എമർജൻസി നമ്പറായ 1098 ലൂടെയാണിത് സാധ്യമായതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. ഈ നമ്പറിലേക്ക് സഹായമാവശ്യപ്പെട്ട് 18200 ലധികം കോളുകൾ എത്തിയെന്നും എല്ലാത്തിനും ആവശ്യമായ ഇടപെടലുകൾ നടത്തി സഹായമെത്തിക്കാൻ സാധിച്ചുവെന്നും സ്മൃതി ഇറാനി പറഞ്ഞു. 'ചൈൽഡ്  വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ അടിയന്തര ഹെൽപ് ലൈൻ നമ്പറായ 1098 ലൂടെ 898 ശൈശവ വിവാഹങ്ങളാണ് തടയാൻ സാധിച്ചത്. അതുപോലെ തന്നെ 18200 കോളുകൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തി സഹായമെത്തിക്കാനും സാധിച്ചു.' സ്മൃതി ഇറാനി ട്വീറ്റിൽ വ്യക്തമാക്കി. 

1.30ബില്യൺ ജനങ്ങളാണ്  കൊവിഡ് 19 ബാധയെ തുടർന്ന് രാജ്യത്തെമ്പാടും പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ വീട്ടിൽ തന്നെ തുടരുന്നത്. ഇന്ത്യയിൽ ഇതുവരെ 31787 പേർക്കാണ് ​കൊവിഡ് രോ​ഗം ബാധിച്ചിരിക്കുന്നത്. 
 

click me!