
ബുലന്ദ്‌ഷഹര്‍: സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കക്കൂസുകളില്‍ പതിച്ചത് മഹാത്മാഗാന്ധിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍. സംഭവം വിവാദമായതോടെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ അധികാരികള്‍ നടപടി സ്വീകരിച്ചു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹര്‍ ജില്ലയിലാണ് സംഭവം. 508 കക്കൂസുകളാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി ഇവിടെ നിര്‍മ്മിച്ചത്. ഇവയില്‍ 13 എണ്ണത്തിലാണ് ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍ പതിച്ചത്. ഗ്രാമീണരാണ് വിഷയം ജില്ലാ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് അന്വേഷണം നടക്കുകയും രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.
നിര്‍മ്മാണ ജോലികള്‍ക്ക് നേതൃത്വം നല്‍കിയ വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസര്‍ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തു. വില്ലേജ് പ്രധാന്‍ സാവിത്രി ദേവി എന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തിരാജ് ഓഫീസര്‍ അമര്‍ജീത സിങ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam