എലികളെക്കൊണ്ട് തോറ്റു, ആദ്യം പാലം, ഇപ്പോള്‍ ഗാന്ധി പ്രതിമ; കൂട്ടത്തോടെ നശിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി

Published : Nov 14, 2025, 10:04 AM IST
Gandhi statue

Synopsis

നേരത്തെ ശാസ്ത്രി പാലത്തിന്റെ താഴ്ഭാ​ഗത്തും എലികൾ നാശനഷ്ടം വരുത്തിയിരുന്നു. ഗാന്ധി പ്രതിമയ്ക്ക് സമീപം സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇൻഡോർ (മധ്യപ്രദേശ്): ഇൻഡോറിലെ റീഗൽ സ്‌ക്വയറിലെ പ്രശസ്തമായ മഹാത്മാഗാന്ധി പ്രതിമ എലികൾ കേടുപാട് വരുത്തി. ഗാന്ധി പ്രതിമയ്ക്കും പരിസര പ്രദേശങ്ങൾക്കും താഴെയായി ധാരാളം എലികൾ ഉള്ളതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ചുമതലയുള്ള രാജേന്ദ്ര റാത്തോഡ് സ്ഥിരീകരിച്ചു. പ്രദേശം പരിശോധിച്ചപ്പോൾ നിരവധി മാളങ്ങൾ കണ്ടെത്തി. ഇവിടെ ആയിരക്കണക്കിന് എലികളുണ്ട്. ഇവയെ നശിപ്പിച്ചില്ലെങ്കിൽ പ്രതിമയുടെ ഘടനാപരമായ നാശത്തിനോ അപകടത്തിനോ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദഗ്ധ സംഘത്തെ ഉടൻ നിയോ​ഗിക്കുമെന്നും റാത്തോഡ് കൂട്ടിച്ചേർത്തു. 

നേരത്തെ ശാസ്ത്രി പാലത്തിന്റെ താഴ്ഭാ​ഗത്തും എലികൾ നാശനഷ്ടം വരുത്തിയിരുന്നു. ഗാന്ധി പ്രതിമയ്ക്ക് സമീപം സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ പക്ഷികൾക്ക് ആളുകൾ പതിവായി ഭക്ഷണം നൽകുകയും എലികളെ ആകർഷിക്കുന്ന ധാന്യങ്ങൾ വിതറുകയും ചെയ്യുന്നു. യാത്രക്കാരിൽ നിന്നും നിരവധി പരാതികൾ ഞങ്ങൾക്ക് ലഭിച്ചു. വ്യാഴാഴ്ച ഞങ്ങൾ സ്ഥലം പരിശോധിക്കുകയും കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം