മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ, എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചോദ്യം ചെയ്ത് ഹർജി

Published : Dec 11, 2023, 01:30 PM ISTUpdated : Dec 11, 2023, 02:02 PM IST
മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ, എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചോദ്യം ചെയ്ത് ഹർജി

Synopsis

പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്. 

ദില്ലി : തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ. ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയ പാർലമെൻ്റ് നടപടി ചോദ്യം ചെയ്താണ് മഹുവ സുപ്രീം കോടതിയിലെത്തിയത്.  പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടനാ ലംഘനമാണെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്. 

ചോദ്യം ചോദിക്കാൻ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്മേലാണ്, മോദിക്കെതിരെ പാർലമെന്റിലെ ഉറച്ച ശബ്ദമായിരുന്ന മഹുവ മൊയ്ത്രയെ പുറത്താക്കിയത്. മഹുവ മൊയ്ത്ര കുറ്റക്കാരിയെന്ന എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു അസാധാരണ നടപടി. പണം വാങ്ങിയെന്നതിന് ഒരു തെളിവ് പോലും ഇല്ലാതെയാണ് തന്നെ പുറത്താക്കുന്നതെന്ന് മഹുവ മൊയത്ര അന്ന് തന്നെ പറഞ്ഞിരുന്നു. 

ചോദ്യത്തിന് കോഴ വിവാദം: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

എന്നാൽ എംപിമാരുടെ രഹസ്യ വിവരങ്ങള്‍ കൈമാറരുതെന്ന നിബന്ധന പാർലമെൻറിലുണ്ടെന്നും അത് മഹുവ മൊയ്ത്ര ലംഘിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി. 2005ലെ കീഴ്വഴക്കാണ് പാർലമെൻറ് പിന്തുടരുന്നതെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മഹുവയുടെ ലോക്സഭാഗത്വം റദ്ദാക്കാനുള്ള അധികാരം പാർലമെൻറിന്റെ ലോക്സഭക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വ്യവസായി ഹീര നന്ദാനിയെ വിളിച്ചുവരുത്തുക പോലും ചെയ്യാതെയാണ്  നടപടി സ്വീകരിച്ചത്. 

കേന്ദ്രത്തിന് ആശ്വാസം; കൂടുതല്‍ ശക്തമായ ഇന്ത്യ നിർമ്മിക്കാൻ പ്രതീക്ഷ നല്‍കുന്ന വിധിയെന്ന് മോദി


 

 

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ