യുജിസി ഗവേഷണ ജേര്‍ണലുകളില്‍ നിന്ന് മലയാളം പുറത്ത്; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും

By Web TeamFirst Published Aug 17, 2019, 11:25 AM IST
Highlights

തമിഴ്, തെലുങ്ക് ഭാഷകളെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ദില്ലി: യുജിസി ഗവേഷണ ജേര്‍ണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്തായി.  60 പ്രസിദ്ധീകരണങ്ങളിൽ 58 എണ്ണവും ഹിന്ദിയിലാണ്. ബാക്കിയുള്ളവ  ബംഗാൾ, കന്നഡ ഭാഷകളിലാണ്. മലയാളം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനമാണിത്. 

ഗവേഷണ ജേര്‍ണലുകളെ നാലായി തരംതിരിച്ചാണ് യുജിസി എല്ലാത്തവണയും അംഗീകൃത ജേര്‍ണലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ പ്രദേശികഭാഷാ വിഭാഗത്തിലാണ് മലയാളം ഉള്‍പ്പടെയുള്ളവ ഉള്ളത്. ഈ പട്ടികയില്‍ നിന്നാണ് മലയാളത്തെ ഒഴിവാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളെയും ഒഴിവാക്കിയിട്ടുണ്ട്. ഗവേഷകവിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. 


 

click me!