LIVE NOW
Published : Aug 11, 2026, 05:34 AM ISTUpdated : Aug 11, 2026, 07:27 AM IST

Malayalam News Live: 9 മാസമായി വൈദ്യുതിയില്ല; ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ഇരുട്ടിൽ കഴിഞ്ഞ് കുടുംബം

Summary

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻറ് ഇന്നും സ്തംഭിക്കും. ദില്ലി പ്രതിഷേധത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകുമെന്ന സർക്കാരിന്റെ നിർദ്ദേശം പ്രതിപക്ഷം പൂർണ്ണമായി തള്ളി. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോ​ഗിക്കാൻ ആര് അനുമതി നൽകിയെന്ന് സർക്കാർ വ്യക്തമാക്കണം. സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും, അയോധ്യ സംഭാവന കൊള്ളയിൽ അടിയന്തര ചർച്ച വേണമെന്നുമുള്ള ആവശ്യങ്ങളിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.

Ranikovil Estate

07:27 AM (IST) Aug 11

9 മാസമായി വൈദ്യുതിയില്ല; ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ഇരുട്ടിൽ കഴിഞ്ഞ് കുടുംബം

ഇടുക്കിയിലെ റാണികോവിൽ എസ്റ്റേറ്റിൽ ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുൾപ്പെടെയുള്ള കുടുംബം ഇരുട്ടിൽ കഴിയാൻ തുടങ്ങിയിട്ട് ഒൻപത് മാസം. തോട്ടമുടമ അപേക്ഷ നൽകാത്തതാണ് തൊഴിലാളി ലയത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ നൽകാൻ തടസ്സമായിരിക്കുന്നത്.

Read Full Story

06:41 AM (IST) Aug 11

കർക്കിടകവാവ് ബലിത‍ർപ്പണം - തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

കർക്കിടക വാവുബലിത‍ർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാർക്കിങ്ങിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Read Full Story

06:32 AM (IST) Aug 11

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം - മരണസംഖ്യ 111 ആയി ഉയർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ചോക്കോ പ്രവിശ്യയിൽ ഭൂനിരപ്പിൽ നിന്നും 103 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അനുഭവപ്പെട്ടത്. മരിച്ചവരുടെ എണ്ണം 111 ആയി.

Read Full Story

06:29 AM (IST) Aug 11

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും

വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്.

Read Full Story

06:17 AM (IST) Aug 11

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് - രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹർജിയിലുള്ള സാങ്കേതിക പിഴവ് തിരുത്തി വീണ്ടും സമർപ്പിക്കാൻ കോടതി നിർദ്ദേശിചിരുന്നു . തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്റെ അപേക്ഷയിൽ പരീക്ഷ ഉത്തരക്കടലാസ്സിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു.

Read Full Story

06:02 AM (IST) Aug 11

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

തിരുവനന്തപുരത്ത് കടലിൽ കാണാതായ ജോൺ, ഷിജിൻ എന്നിവർക്കായുള്ള തെരച്ചിലിൽ നാവികസേനയും പങ്കാളികളാകുമെന്നും കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മന്ത്രിമാർ അറിയിച്ചിരുന്നു.

Read Full Story

More Trending News