LIVE NOW
Published : Jul 28, 2026, 05:32 AM ISTUpdated : Jul 28, 2026, 11:09 AM IST

Malayalam News Live: 'അള്ളാഹുവിന്റെ നിർദ്ദേശം', ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

Summary

പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. ആറ് മണിക്കൂർ നീളുന്ന ചർച്ചയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമായി ബന്ധപ്പെട്ട് ഇന്നലെ സഭയിൽ വലിയ രീതിയിലുള്ള ബഹളങ്ങളും സ്തംഭനങ്ങളും നടന്നിരുന്നെങ്കിലും, സ്പീക്കറുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് പ്രതിപക്ഷം ഒടുവിൽ ചർച്ചയുമായി സഹകരിക്കാൻ തയ്യാറായത്.

france knife attack

11:12 AM (IST) Jul 28

'അള്ളാഹുവിന്റെ നിർദ്ദേശം', ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

നീണ്ട മുടിയും ക്രീം കളർ ട്രാക്ക് സ്യൂട്ടും ധരിച്ച പ്രതി റോഡിലൂടെ നടന്നുപോയ സ്ത്രീകളെയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Read Full Story

11:06 AM (IST) Jul 28

'പഠിക്കില്ല, ലഹരി അഭിമാനം, ജീവിതത്തില്‍ ഇത്രയും വ‍ൃത്തികേട് കണ്ടിട്ടില്ല'; പ്രതിഷേധിച്ച പെണ്‍കുട്ടികൾക്കെതിരെ കങ്കണ റണാവത്ത്

കോക്ക്റോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന വിദ്യാർത്ഥി പ്രക്ഷോപത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്

Read Full Story

10:37 AM (IST) Jul 28

മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്; മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിൽ നടപടി

കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

Read Full Story

10:34 AM (IST) Jul 28

'കള്ളനെന്ത് സെമിത്തേരി', മല്ലപ്പള്ളിയെ വലച്ച് വീണ്ടും കല്ലറയിലെ ഗ്രാനൈറ്റ് മോഷണം, ഉന്നമാക്കിയത് കുടുംബക്കല്ലറകളെ

ഇന്നലെ മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. അതിൽ പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടെയാണ് അടുത്ത മോഷണം.

Read Full Story

10:16 AM (IST) Jul 28

സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ, മാനസാന്തരപ്പെട്ടാൽ ജോലിയും വാ​ഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂർ; പ്രാർത്ഥനയുമായി പ്രകാശേട്ടൻ‌

മോഷണ വാർത്ത വായിച്ചപ്പോൾ തനിക്കുണ്ടായ വിഷമത്തേക്കാൾ പലമടങ്ങ് വേദന പരമ്പരാഗതമായി ലഭിച്ച അമൂല്യമായ സൈക്കിൾ നഷ്ടപ്പെട്ട ഉടമയ്ക്കായിരിക്കുമെന്ന് ബോ ചെ

Read Full Story

09:56 AM (IST) Jul 28

പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പിൽ കർശന നിർദേശം, പിടിക്കപ്പെട്ടാല്‍ ഉടൻ നടപടി, യാത്രക്കാരുടെ എണ്ണവും കളക്ഷനും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി

Read Full Story

09:42 AM (IST) Jul 28

യുവാവിന്‍റെ മരണത്തില്‍ വഴിത്തിരിവ്, പൊലീസില്‍ വിവരമറിയിച്ച സുഹൃത്ത് മർദിച്ചിരുന്നു, തലയ്ക്ക് ആഴത്തിലുള്ള പരിക്ക്

കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

Read Full Story

09:12 AM (IST) Jul 28

ധർമേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ സിജെപി നേതാക്കളുടെ 'റെസിഗ്നേഷൻ പാർട്ടി', ദൃശ്യങ്ങൾ പുറത്ത്, തെരുവിൽ ഒറ്റയ്ക്ക് പ്രതിഷേധക്കാർ, രൂക്ഷവിമർശനം

സമരം വിജയിച്ചെന്ന പേരിൽ സിജെപി നേതാക്കൾ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ, ഒരു മാസത്തിലേറെയായി സമരരംഗത്തുണ്ടായിരുന്ന പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഭക്ഷണവും താമസസൗകര്യവും പോലുമില്ലാതെ ജന്തർ മന്തറിൽ ഉപേക്ഷിച്ചുവെന്നാണ് ആരോപണം

Read Full Story

09:08 AM (IST) Jul 28

ആറ്റിങ്ങലിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തിനശിക്കുകയും, തീ ഹോട്ടലിലേക്കും പടരുകയുമായിരുന്നു. ഭാഗ്യവശാൽ ഹോട്ടലിന്റെ പ്രവർത്തന സമയം കഴിഞ്ഞിരുന്നതിനാൽ ഭക്ഷണം കഴിക്കാൻ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.

Read Full Story

08:33 AM (IST) Jul 28

കുമളി ചോറ്റുപാറയിൽ ജനവാസ മേഖലയിൽ കരടി; നാട്ടുകാർ ഭീതിയിൽ

ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിലെ ആനന്ദന്റെ വീടിന് സമീപമാണ് കരടിയെത്തിയത്. വീടിനു മുന്നിൽ വളർത്തിയിരുന്ന നായയെ കരടി ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Read Full Story

08:04 AM (IST) Jul 28

വന്ദേഭാരതിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ പശയുടെ ട്യൂബ്, യാത്രക്കാരന്റെ ചുറ്റിൽ പറ്റിപ്പിടിച്ച് പരിപ്പുവട, പരാതി

വട കടിച്ചതോടെ പൊട്ടിയ ട്യൂബിൽ നിന്ന് ഒട്ടിക്കുന്ന ദ്രാവകം യാത്രക്കാരന്റെ ചുണ്ടിൽ ഒട്ടിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.

Read Full Story

07:15 AM (IST) Jul 28

മിൽമയുടെ ശബരിമല നെയ് വിൽപ്പനയിൽ വൻ ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ

പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് അതിനായി ശുപാർശ ചെയ്തതും ഒരേ ഉദ്യോഗസ്ഥൻ തന്നെയാണെന്നും, അംഗീകാരത്തിനായി ഇയാൾ നടത്തിയ ഇടപെടലുകൾ ദുരൂഹമാണെന്നും ക്ഷീരവകുപ്പ് ഡയറക്ടർ.

Read Full Story

06:25 AM (IST) Jul 28

വാഹനപ്രേമികൾക്ക് ആശ്വാസമാകുമോ? മോഡിഫിക്കേഷനിൽ പൊതുജനഅഭിപ്രായം തേടി എംവിഡി

വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയിൽ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഗൂഗിൾ ഫോർമാറ്റ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Read Full Story

06:05 AM (IST) Jul 28

കുണ്ടറ പൊലീസ് കസ്റ്റഡി മർദന ആരോപണം; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകും

സിയാദിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക വാദം. എന്നാൽ ഈ വാദം തള്ളിക്കൊണ്ടുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തൽ പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Read Full Story

05:53 AM (IST) Jul 28

ഗുരുവായൂർ ദേവസ്വം സാമ്പത്തിക ഇടപാടുകൾ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.

Read Full Story

05:44 AM (IST) Jul 28

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

Read Full Story

05:33 AM (IST) Jul 28

പരീക്ഷ ഭേദഗതി ബില്ലില്‍ ലോക്സഭയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച; സഹകരിക്കാൻ പ്രതിപക്ഷം

പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. ആറ് മണിക്കൂർ നീളുന്ന ചർച്ചയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമായി ബന്ധപ്പെട്ട് ഇന്നലെ സഭയിൽ വലിയ രീതിയിലുള്ള ബഹളങ്ങളും സ്തംഭനങ്ങളും നടന്നിരുന്നെങ്കിലും, സ്പീക്കറുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് പ്രതിപക്ഷം ഒടുവിൽ ചർച്ചയുമായി സഹകരിക്കാൻ തയ്യാറായത്.

Read Full Story

More Trending News