
ദില്ലി: റെഡ് ഫോർട്ടിൽ നടക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം 2025 ൽ പങ്കെടുക്കാന്‍ മലയാളി ദമ്പതികള്‍ക്ക് അവസരം. പ്രധാനമന്ത്രി പതാകയുയർത്തുന്ന ചടങ്ങിൽ കേരളത്തിന്റെ പരമ്പരാഗതരീതിയിലുള്ള വസ്ത്രം ധരിച്ചുവേണം പങ്കെടുക്കാന്‍. ദില്ലി - എന്‍ സി ആര്‍ മേഖലയില്‍ നിന്ന് താൽപര്യം ഉള്ള ദമ്പതികള്‍ 2025 ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം താഴെ പറയുന്ന ക്രമത്തില്‍ അപേക്ഷ നൽകണം. പേര്, ആധാര്‍ നമ്പര്‍, വിലാസം, പങ്കാളിയുടെ പേര്, പങ്കാളിയുടെ ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, എന്നീ വിവരങ്ങളും ആധാർ കാർഡുകളുടെ പകർപ്പും prdceremonial@gmail.com എന്ന മെയിലില്‍ അയക്കണം. ഇന്‍വിറ്റേഷന്‍ കാര്‍ഡുകളും മെട്രോ പാസും അനുവദിക്കുന്നത് കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ്. അതിനാൽ ആദ്യം അപേക്ഷിക്കുന്ന 50 ദമ്പതികള്‍ക്കാകും റെഡ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam