ആശ്വാസ വാർത്ത! ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി, സുരക്ഷിതയെന്ന് പൊലീസ്

Published : Jul 08, 2026, 11:34 PM IST
missing girl found

Synopsis

ജാമിയ നഗർ പൊലിസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ദില്ലിയിലെത്തും.

ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള പള്ളിയിലായിരുന്നു ഉണ്ടായിരുന്നത്. മലയാളി കുടുംബമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജാമിയ നഗർ പൊലിസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ദില്ലിയിലെത്തും. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി 11:30 യോടെ ഓഖ്‌ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽ വെച്ചാണ് പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ആശ്വാസ വാർത്ത പുറത്തുവന്നിട്ടുള്ളത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഫ്രീഡം 250', ചെന്നൈയുടനീളം ആഘോഷവുമായി അമേരിക്ക, ചരിത്ര നിമിഷം ആഘോഷിക്കുക ലക്ഷ്യം
കേന്ദ്ര സർക്കാറിന്റെ കടുംവെട്ട്, ലക്ഷദ്വീപിൽ ഉന്നത ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടു, കോളേജുകളിലെ ഡി​ഗ്രി കോഴ്സുകൾ വെട്ടിക്കുറച്ചു