
ചെന്നൈ: തമിഴ്‌നാട്ടില്‍ കുടുങ്ങിയ മലേഷ്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക വിമാനത്തില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മലേഷ്യന്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പ്രത്യേക വിമാനത്തില്‍ മലേഷ്യയിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ദമ്പതികളുടെ പേര് പട്ടികയില്‍ ഇല്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ഉറക്ക ഗുളികകള്‍ കഴിച്ച് ഇവര്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് ഇവരെ തടഞ്ഞു.
പിന്നീട് എയര്‍പോര്‍ട്ട് അധികൃതരും പൊലീസും വിമാന കമ്പനിയുമായി സംസാരിച്ച ശേഷം ഇരുവര്‍ക്കും സീറ്റ് അനുവദിച്ച് മടക്കി അയയ്ക്കുകയായിരുന്നു. പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനാണ് മലേഷ്യ പ്രത്യേക വിമാനങ്ങള്‍ അയച്ചത്. ഒരാഴ്ചക്കിടെ മൂന്ന് പ്രത്യേക വിമാനങ്ങളാണ് യാത്രക്കാരുമായി തിരുച്ചിറപ്പള്ളിയില്‍ നിന്ന് മലേഷ്യയിലേക്ക് പോയത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam