
ഇന്‍ഡോര്‍: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മാനസികനില തകരാറിലായെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്‍വര്‍ഗിയ. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പ്രതിഷേധം തുടരണമെന്ന് ആവശ്യപ്പെടുമെന്ന് മമത പറഞ്ഞതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ പ്രതികരണം.
'എനിക്ക് തോന്നുന്നത് മമതാ ബാനര്‍ജിയുടെ മാനസികനില നഷ്ടമായെന്നാണ്. പൗരത്വ നിയമ ഭേദഗതിക്ക് ശേഷം നുഴഞ്ഞുകയറ്റക്കാര്‍ ആരൊക്കെയെന്ന് കണ്ടുപിടിക്കും. ഇത് മമതയുടെ വോട്ട് ബാങ്കിനെ ബാധിക്കും. മമത വൈദ്യപരിശോധന നടത്തണം'- കൈലാസ് വിജയ്‍വര്‍ഗിയ പറഞ്ഞു.
Read More: മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം നല്‍കുമെന്ന് മമതാ ബാനര്‍ജി
പൗരത്വ നിയമ ഭേദഗതിക്കെതിരായും എന്‍ആര്‍സിക്കെതിരായും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പ്രതിഷേധവുമായി മുമ്പോട്ടു പോകണമെന്ന് ആവശ്യപ്പെടുമെന്ന് വ്യാഴാഴ്ച കൊല്‍ക്കത്തയിലെ റാലിക്കിടെ മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കൈലാസ് വിജയ്‍വര്‍ഗിയ. പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സഹായം നല്‍കുമെന്നും മമത അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam