നന്ദി​ഗ്രാമിലെ ഫലപ്രഖ്യാപനത്തിനെതിരെ മമത നൽകിയ ഹർജി പരി​ഗണിക്കുന്നത് മാറ്റിവച്ചു;ജഡ്ജിക്കെതിരെ തൃണമൂൽ രംഗത്ത്

By Web TeamFirst Published Jun 18, 2021, 1:24 PM IST
Highlights

കേസ് പരിഗണിക്കുന്നത് മാറ്റിയ ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണവുമായി തൃണമൂൽ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി നേതാക്കൾക്കൊപ്പം ജഡ്ജി ഒരുപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ജഡ്ജിക്കെതിരെ തൃണമൂലിന്‍റെ ആക്രണം

കൊൽക്കത്ത: നന്ദിഗ്രാമിലെ ഫലപ്രഖ്യാപനം ചോദ്യം ചെയത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നൽകിയ ഹര്‍ജി പരിഗണിക്കുന്നത് കൽക്കട്ട ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാണ് മമതയുടെ ഹര്‍ജിയിലെ ആരോപണം. 

തൃണമൂൽ വിട്ട് ബിജെപിയിൽ ചേര്‍ന്ന സുവേന്ദു അധികാരി രണ്ടായിരത്തോളം വോട്ടിനാണ് നന്ദി ഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയത്. താൻ ജയിച്ചുവെന്ന് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സുവേന്ദു അധികാരിയുടെ വിജയമാണ് പ്രഖ്യാപിച്ചത്. ഇതിൽ സംശയമുണ്ടെന്നാണ് മമത ബാനര്‍ജി ഹര്‍ജിയിൽ പറയുന്നത്. 

അതേസമയം കേസ് പരിഗണിക്കുന്നത് മാറ്റിയ ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണവുമായി തൃണമൂൽ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി നേതാക്കൾക്കൊപ്പം ജഡ്ജി ഒരുപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ജഡ്ജിക്കെതിരെ തൃണമൂലിന്‍റെ ആക്രണം. കോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകര്‍ പ്രതിഷേധിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!