'വിവാഹശേഷം മതം മാറ്റി'; യുവതിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്

Published : Jul 17, 2025, 02:54 PM IST
Vishal

Synopsis

ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ അയാൾക്കെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി വിശാല്‍ ആരോപിച്ചു.

ബെംഗളൂരു: വിവാഹത്തിന് ശേഷം ഭാര്യ തന്നെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി യുവാവിന്‍റെ പരാതി. കർണാടകയിലെ ഗഡഗ് സ്വദേശിയായ വിശാല്‍കുമാര്‍ ഗോകവി എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. തഹ്‌സീൻ ഹൊസാമണി എന്ന യുവതിയുമായി തനിക്ക് മൂന്ന് വർഷമായി തനിക്ക് ബന്ധമുണ്ടെന്ന് വിശാൽ കുമാർ ഗോകവി പറഞ്ഞു. തുടർന്ന് 2024 നവംബറിൽ അവർ വിവാഹം രജിസ്റ്റർ ചെയ്തു. എന്നാൽ, രജിസ്റ്റര്‍ വിവാഹത്തിന് ശേഷം, മുസ്ലീം ആചാരങ്ങൾക്കനുസൃതമായി വീണ്ടും വിവാഹം കഴിക്കാൻ തഹ്സീന്‍ തന്നെ സമ്മർദ്ദത്തിലാക്കിയതായി അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് ഏപ്രിൽ 25 ന് മുസ്ലീം ആചാരപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു.

ചടങ്ങിനിടെ തന്റെ അറിവില്ലാതെ പേര് മാറ്റിയെന്ന് ഇയാള്‍ ആരോപിച്ചു. ചടങ്ങിനിടെ ഒരു 'മൗലവി' (മുസ്ലീം പുരോഹിതൻ) താന്‍ അറിയാതെ മതം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുസ്ലീം ആചാരപ്രകാരം ഗോകവി ഹൊസാമണിയെ വിവാഹം കഴിക്കുന്നതിന്റെ ഒരു വീഡിയോ വൈറലായിട്ടുണ്ട്. ചടങ്ങിനുശേഷം, ജൂൺ 5 ന് ഹിന്ദു ആചാരങ്ങളോടെ തന്റെ കുടുംബം വിവാഹത്തിന് ഒരുങ്ങിയെന്നും തഹ്സീന്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് കുടുംബത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് പിന്മാറിയതായി അദ്ദേഹം ആരോപിച്ചു.

ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ അയാൾക്കെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി വിശാല്‍ ആരോപിച്ചു. തഹ്സീനും അമ്മ ബീഗം ബാനുവും തന്നെ നമസ്‌കരിക്കാനും ജമാഅത്തിൽ പങ്കെടുക്കാനും നിർബന്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 299, സെക്ഷൻ 302 എന്നിവ പ്രകാരം ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം