
ദില്ലി: ജെഎൻയു കാമ്പസിനുള്ളിൽ (JNU Campus) ഗവേഷക വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച (Rape Attempt) സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ദില്ലിയിലെ ബിക്കാജി കാമ പ്ലസില്‍ മൊബൈല്‍ റിപ്പയര്‍ ജോലി ചെയ്യുന്ന ആളാണ് അക്ഷയ്. പ്രതി ജെഎൻയു വിദ്യാർത്ഥിയല്ലെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. 500 ല്‍ അധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണ ശ്രമം നടന്നത്. രാത്രി 11.45 ന് ജെഎൻയു ഈസ്റ്റ് ഗേറ്റിന് സമീപമായിരുന്നു സംഭവം. വസ്ത്രങ്ങൾ കീറിയ നിലയിൽ പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. കാമ്പസിനുള്ളിൽ നിന്ന് ബൈക്കിൽ എത്തിയ വ്യക്തി ബലാത്സംഗത്തിന് ശ്രമിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam