ദില്ലിയിൽ 49 കിലോ മയിൽപ്പീലികളുമായി യുവാവ് പിടിയിൽ

Published : Sep 26, 2019, 11:18 PM IST
ദില്ലിയിൽ 49 കിലോ മയിൽപ്പീലികളുമായി യുവാവ് പിടിയിൽ

Synopsis

ഹോങ്കോംഗിൽ നിന്നെത്തിയ യുവാവിന്റെ പക്കലുണ്ടായിരുന്നത് 49 കിലോഗ്രാം മയിൽപ്പീലികൾ സിഐഎസ്എഫ് പിടികൂടിയ പ്രതിയെ കസ്റ്റംസിന് കൈമാറി

ദില്ലി: യുവാവിനെ 49 കിലോ തൂക്കം വരുന്ന മയിൽപ്പീലികളുമായി ദില്ലി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഹോങ്കോംഗിൽ നിന്നും ദില്ലിയിലെത്തിയ നസീർ അൻസാരിയെന്ന 39കാരനെയാണ് സിഐഎസ്എഫ് സംഘം പിടികൂടിയത്.

ഇയാളുടെ പക്കൽ മൂന്ന് വലിയ ബാഗുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നിലും മയിൽപ്പീലികളായിരുന്നു. ഇയാളെ പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി. 

എന്തിനാണ് ഇത്രയധികം മയിൽപ്പീലികൾ കൈവശം വച്ചതെന്ന ചോദ്യത്തിന് ഇയാളുടെ പക്കൽ ഉത്തരമില്ലായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. മയിൽപ്പീലികളുടെ സ്രോതസ്സ്, ഇന്ത്യയിലെ വനം വന്യജീവി നിയമം എന്നിവ പരിശോധിച്ച ശേഷമേ ഇയാൾക്കെതിരെ നടപടിയെടുക്കൂ. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മയിലുകൾ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന പക്ഷിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോക്സഭ സ്പീക്കർക്കെതിരെ ഇന്ത്യ സഖ്യം അവിശ്വാസനോട്ടീസ് നൽകും ,വനിതാ എംപിമാർക്കെതിരെ അസത്യം പറഞ്ഞു,സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ആക്ഷേപം
മാർച്ചിൽ തന്നെ പ്രഖ്യാപനം വന്നേക്കും, ശമ്പള വർധനവിന് മുന്നേ ജീവനക്കാർക്ക് ആശ്വാസം; ഡിഎയും ഡിആറും കേന്ദ്രം വർധിപ്പിച്ചേക്കും