
ദില്ലി: സാമ്പത്തികരംഗത്ത് ഭയപ്പാടിന്‍റെ കാര്യമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കുകളിൽ പണപ്രതിസന്ധിയില്ലെന്നും ധനമന്ത്രി പറഞ്ഞു. ദില്ലിയിൽ സ്വകാര്യ ബാങ്കുകളുമായി ചർച്ച നടത്തിയ ശേഷമാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
വായ്പ നൽകാൻ ബാങ്കുകളിൽ ആവശ്യത്തിന് പണമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട, ഭവന മേഖലകളിൽ വായ്പകൾക്ക് ആവശ്യക്കാർ കുറഞ്ഞില്ലെന്നാണ് ബാങ്ക് മേധാവിമാർ അറിയിച്ചതെന്നും നിർമല സീതാരാമൻ പറഞ്ഞു. റിസർവ്വ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപം ഉള്ളവരിൽ ഭൂരിപക്ഷത്തിനും അത് പൂർണ്ണമായും പിൻവലിക്കാൻ അനുവാദം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam