Asianet News MalayalamAsianet News Malayalam

മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട 12 അടി നീളമുള്ള പെരുമ്പാമ്പിനെ ഷോപ്പിങ് മാളിൽ കണ്ടെത്തി

കൂടിനുള്ളിൽ നിന്നും കാണാതായി രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് കാരയെ  കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മാളിലെ ഷോപ്പിങ് സെന്‍ററിലെ സീലിങ് ഏരിയയിൽ നിന്നും പാമ്പിനെ പിടികൂടിയത്. 

12 Foot Snake Escapes Zoo Found In Shopping Mall After 2 Days
Author
Thiruvananthapuram, First Published Jul 10, 2021, 12:35 PM IST

മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട   പെരുമ്പാമ്പിനെ ഷോപ്പിങ് മാളിൽ കണ്ടെത്തി. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം നടന്നത്. മാൾ ഓഫ് ലൂസിയാനയിൽ പുതിയതായി ആരംഭിച്ച ബ്ലൂ സൂ അക്വേറിയത്തിലാണ് 12 അടി നീളമുള്ള കാര എന്ന പെരുമ്പാമ്പിനെ പാർപ്പിച്ചിരുന്നത്. 

കൂടിനുള്ളിൽ നിന്നും കാണാതായി രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് കാരയെ  കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മാളിലെ ഷോപ്പിങ് സെന്‍ററിലെ സീലിങ് ഏരിയയിൽ നിന്നും പാമ്പിനെ പിടികൂടിയത്. 

മൃഗശാലയിലെ ഉദ്യോഗസ്ഥരും ജോലിക്കാരും ആണ് പാമ്പിനെ കണ്ടെത്തിയത്. സീലിങ് ഏരിയയിലെ ഭിത്തിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും മൃഗശാലാ അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. 

Also Read: വീട്ടില്‍ വളർത്താൻ വിഷമില്ലാത്ത പാമ്പിനെ ഓൺലൈന്‍ വഴി വാങ്ങി; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios