വരാന്തയിലിരുന്ന് കളിക്കുന്ന കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത്. പെട്ടെന്ന് രണ്ടുപേര്‍ വരുന്നത് കാണാം. രണ്ടുപേരുടെയും മുഖത്ത് പേടിയും പരിഭ്രമവുമുണ്ട്.

വരാന്തയിലിരുന്ന് കളിക്കുന്ന കുഞ്ഞിന്‍റെ അടുത്തേക്ക് ഒരു പാമ്പ് ഇഴഞ്ഞെത്തിയാല്‍ എന്ത് സംഭവിക്കും? എന്തായാലും പേടിക്കും അല്ലേ? അങ്ങനെയൊരു ഭയപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. വിയറ്റ്നാമില്‍ നിന്നുള്ളതാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ. വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായി. 

വരാന്തയിലിരുന്ന് കളിക്കുന്ന കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത്. പെട്ടെന്ന് രണ്ടുപേര്‍ വരുന്നത് കാണാം. രണ്ടുപേരുടെയും മുഖത്ത് പേടിയും പരിഭ്രമവുമുണ്ട്. അതിലൊരാള്‍ കുട്ടിയുടെ അച്ഛനാണ്. അദ്ദേഹം വളരെ പെട്ടെന്ന് തന്നെ കുട്ടിയെ അവിടെ നിന്നും എടുത്തുമാറ്റുന്നതും വീഡിയോയില്‍ കാണാം. പിന്നീട് അവര്‍ ഓടി വീടിനകത്തേക്ക് കയറുന്നതാണ് കാണുന്നത്. രാജവെമ്പാല ഇഴഞ്ഞു പോകുന്നതും വീഡിയോയിലുണ്ട്. 

വീഡിയോ കാണാം: 

YouTube video player