വീട്ടിൽ പോയ ഭാര്യ തിരികെയെത്താൻ വൈകി; ദേഷ്യത്തിൽ സ്വന്തം സ്വകാര്യ ഭാ​ഗം മുറിച്ച് മാറ്റി യുവാവ്

Published : Jan 21, 2023, 09:24 PM IST
വീട്ടിൽ പോയ ഭാര്യ തിരികെയെത്താൻ വൈകി; ദേഷ്യത്തിൽ സ്വന്തം സ്വകാര്യ ഭാ​ഗം മുറിച്ച് മാറ്റി യുവാവ്

Synopsis

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇരുപത്തിയഞ്ചുകാരനായ കൃഷ്ണ ബാസുകി എന്ന യുവാവാണ് ഭാര്യയോടുള്ള ദേഷ്യത്തിന്റെ സ്വന്തം സ്വകാര്യ ഭാ​ഗം മുറിച്ച് മാറ്റിയത്.

പാറ്റ്ന: ഭാര്യ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയിട്ട് തിരിച്ച് വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ സ്വന്തം സ്വകാര്യ ഭാ​ഗം മുറിച്ച് മാറ്റി യുവാവ്. മധേപുര ജില്ലയിലെ മുരളിഗഞ്ച് ബ്ലോക്കിലുള്ള രജനി നയാ നഗർ ഗാവ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാതാപിതാക്കളുടെ അടുത്തേക്ക് പോയ ഭാര്യ തിരിച്ചു വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ യുവാവ് സ്വകാര്യഭാഗം മുറിച്ച് മാറ്റുകയായിരുന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇരുപത്തിയഞ്ചുകാരനായ കൃഷ്ണ ബാസുകി എന്ന യുവാവാണ് ഭാര്യയോടുള്ള ദേഷ്യത്തിന്റെ സ്വന്തം സ്വകാര്യ ഭാ​ഗം മുറിച്ച് മാറ്റിയത്. മലോധ ഗോൽപാറ സ്വദേശിനിയായ അനിത എന്ന യുവതിയെയാണ് കൃഷ്ണ ബാസുകി വിവാഹം ചെയ്തിട്ടുള്ളത്. ഇവർക്ക് മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ നാല് മക്കളാണ് ഉള്ളത്. പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ബാസുകി ജോലി ചെയ്യുന്നത്. രജനി നയാ നഗറിലേക്കുള്ള വീട്ടിലേക്ക് രണ്ട് മാസം മുമ്പാണ് കൃഷ്ണ ബാസുകി വന്നത്.

എന്നാൽ ഈ സമയം ഭാര്യയായ അനിത മാതാപിതാക്കളുടെ ഒപ്പം വീട്ടിൽ ആയിരുന്നു. അനിത തിരിച്ചെത്താൻ വൈകിയതിന്റെ ദേഷ്യത്തിൽ കൃഷ്ണ ബാസുകി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയുമായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ ബന്ധുക്കളാണ് കൃഷ്ണയെ കണ്ടെത്തിയത്.

ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.  അതേ സമയം കൃഷ്ണ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചികിത്സയിലുള്ള കൃഷ്ണ അപകടനില തരണം ചെയ്തുവെന്നും ആശങ്കപ്പെടാനില്ലെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ സുകേഷ് കുമാർ അറിയിച്ചു. 

വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഭർത്താവിന്റെ സുഹൃത്തുക്കൾ പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു
5 പേരെ കൊന്ന യുവാവും ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളെ കൊന്ന യുവതിയും ജയിലിൽ വെച്ച് പ്രണയത്തിലായി, വിവാഹത്തിന് പരോൾ