സെല്‍ഫിയെടുക്കുന്നതിനിടെ കളിത്തീവണ്ടിയില്‍ നിന്ന് കാല്‍തെറ്റി വീണ് മധ്യവയസ്കന്‍ മരിച്ചു

Published : Oct 10, 2019, 08:37 PM IST
സെല്‍ഫിയെടുക്കുന്നതിനിടെ കളിത്തീവണ്ടിയില്‍ നിന്ന് കാല്‍തെറ്റി വീണ് മധ്യവയസ്കന്‍ മരിച്ചു

Synopsis

ഭാര്യക്കും മകള്‍ക്കുമൊപ്പം അവധി ആഘോഷിക്കാന്‍ ഡാര്‍ജിലിങില്‍ എത്തിയതായിരുന്നു ഇയാള്‍.

ഹൂഗ്ലി: വിനോദയാത്രക്കിടെ കളിത്തീവണ്ടിയില്‍ നിന്ന് സെല്‍ഫി എടുത്ത മധ്യവയസ്കന്‍ കാല്‍തെറ്റി വീണ് മരിച്ചു. ഹൂഗ്ലി സ്വദേശിയായ 53-കാരന്‍ പ്രദീപ് സക്സേനയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പ്രദീപ് സക്സേനയെ ഡാര്‍ജലിങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ദുര്‍ഗാ പൂജയുടെ അവധി ആഘോഷിക്കാന്‍ ഡാര്‍ജിലിങില്‍ എത്തിയതായിരുന്നു സക്സേനയും ഭാര്യയും മകളും. കളിത്തീവണ്ടിയില്‍ യാത്ര ചെയ്യുന്നതിനിടെ ഫുട്ബോര്‍ഡില്‍ നിന്ന് സെല്‍ഫിയെടുത്ത സക്സേന കാല്‍ വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ഇയാളെ ഡാര്‍ജിലിങിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ ഇയാള്‍ മരിക്കുകയായിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുസ്തക വിവാ​ദം: പെൻ​ഗ്വിൻ ബുക്സിന്റെ പ്രതികരണം പങ്കുവെച്ച് ജനറൽ എംഎം നരവനെ; 'പുസ്തകം വിൽപന തുടങ്ങിയിട്ടില്ല'
ട്രംപ് മുന്നോട്ടുവെച്ച ആവശ്യം ഇന്ത്യ അംഗീകരിച്ചോ? ഇന്ത്യയിൽ നിന്നുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ വെനസ്വേലയിൽ നിന്ന് ഇന്ധനം വാങ്ങാൻ ഓർഡർ നൽകി