
സെക്കന്തരാബാദ്: ജിമ്മിൽ പരിശീലിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ സെക്കന്തരാബാദിൽ ഇന്നലെ വൈകുന്നേരമാണ് 24കാരനായ വിശാൽ ജിമ്മിൽ പരിശീലിക്കുന്നതിനിടെ മരിച്ചത്.
രാത്രി എട്ടോടെയാണ് സംഭവം. ജിമ്മിൽ പരിശീലിക്കുന്നതിനിടെ വിശാൽ ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു. പരിശീലിക്കുന്നതിന്റേയും കുഴഞ്ഞു വീഴുന്നതിന്റേയും ദൃശ്യങ്ങൾ ജിമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ഇതിഹാസങ്ങളെല്ലാം പിന്നില്‍; ന്യൂസിലന്‍ഡിന്‍റെ എക്കാലത്തേയും വിക്കറ്റ് വേട്ടക്കാരനായി ടിം സൗത്തി
സെക്കന്തരാബാദ് ഗാൻസി ബസാർ സ്വദേശിയാണ് വിശാൽ. ഹൃദയാഘാതം മൂലമാണ് വിശാൽ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രണയക്കടൽ തീർത്ത് 'പ്രണയ വിലാസം': റിവ്യു
2020ൽ ആസിഫ് നഗർ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി നിയമനം ലഭിച്ചയാളാണ് വിശാൽ.
ദിവസങ്ങൾക്കു മുമ്പ് പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. കോഴിക്കോട് വടകര കീഴല്‍മുക്ക് മുടപ്പിലാവില്‍ വേണു കല്ലായില്‍ (60) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
പരേതനായ പത്മനാഭന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ - സുജാത. മക്കള്‍ - സുരഭി, സുവര്‍ണ. മരുമക്കള്‍ - പ്രശാന്ത് ആര്‍ നായര്‍, വിജയകുമാര്‍. സഹോദരങ്ങള്‍ - രാധാകൃഷ്ണന്‍. സുരേഷ് ബാബു. വേണു ജോലി ചെയ്‍തിരുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബഹ്റൈന്‍ പ്രതിഭ, ബി.കെ.എസ്.എഫ് എന്നീ പ്രവാസി സംഘടനകളും ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam