
ദില്ലി: ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാല ജെഎൻയു യിലെ കാട്ടിനുള്ളിലെ മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ഇന്നലെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. നാൽപ്പതുകൾ പ്രായമുള്ളയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് ആറരയോടെയാണ് മൃതദേഹത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ദിവസങ്ങൾക്ക് മുന്നെ മരിച്ചതാണ് എന്നും പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. യമുന ഹോസ്റ്റലിന് സമീപത്തെ കാട്ടിനുള്ളിൽ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ജെഎൻയുവിലുള്ള ആരുടേതുമല്ലെന്നാണ് റിപ്പോര്‍ട്ട്. കാട്ടിലൂടെ നടക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam