ഭര്‍ത്താവ് കഷണ്ടിയാണെന്ന് അറിഞ്ഞത് വിവാഹശേഷം; യുവാവിനെതിരെ പരാതി നല്‍കി നവവധു

Published : Nov 01, 2020, 05:43 PM IST
ഭര്‍ത്താവ് കഷണ്ടിയാണെന്ന് അറിഞ്ഞത് വിവാഹശേഷം; യുവാവിനെതിരെ പരാതി നല്‍കി നവവധു

Synopsis

യുവാവ് കഷണ്ടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍‌ താന്‍ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്. 

മുംബൈ: കഷണ്ടിയാണെന്ന് മറച്ചു വെച്ച് വിവാഹം കഴിച്ച യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി നവ വധു. മുംബൈയിലെ മീര റോഡില്‍ താമസിക്കുന്ന യുവാവിനെതിരെയാണ് പരാതി.  ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയ 27കാരിയായ യുവതിയാണ് സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്യുന്ന 29കാരനായ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ മാസമാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷമാണ് ഭര്‍ത്താവിന് തലയില്‍ മുടിയില്ലെന്ന കാര്യം യുവതി അറിയുന്നത്. ഇതോടെ യുവതി വിശ്വാസ വഞ്ചനയ്ക്ക് ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. 

വിവാഹത്തിന് ശേഷം ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയപ്പോഴാണ് കഷണ്ടിയാണെന്നും വിഗ്ഗ് ധരിച്ചിരിക്കുകയാണെന്നും മനസിലായതെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവാവ് കഷണ്ടിയാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍‌ താന്‍ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്. എന്തായാലും വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് മുന്‍കൂര്‍ ജാമ്യത്തിനായി താനെ കോടതിയെ സമീപിച്ചിരിക്കുകയാണ്.

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'