നാ​ഗ്പൂർ സംഘർഷത്തിനിടെ പരിക്കേറ്റയാൾ മരിച്ചു

Published : Mar 23, 2025, 09:56 AM ISTUpdated : Mar 23, 2025, 09:59 AM IST
നാ​ഗ്പൂർ സംഘർഷത്തിനിടെ പരിക്കേറ്റയാൾ മരിച്ചു

Synopsis

സംഘർഷത്തിന് പിന്നാലെ ഏർപ്പെടുത്തിയ കർഫ്യൂ ചില ഭാ​ഗങ്ങളിൽ ഇളവ് വരുത്തി. നന്ദൻവാൻ, കപിൽനഗർ പ്രദേശങ്ങളിലെ കർഫ്യൂ പിൻവലിച്ചു.

നാ​ഗ്പൂർ: നാ​ഗ്പൂരിൽ വർ​ഗീയ സംഘർഷത്തിനിടെ പരിക്കേറ്റയാൾ മരിച്ചു. മാർച്ച് 17-ന് നടന്ന അക്രമത്തിലാണ് 40കാരനായ വെൽഡർ ഇർഫാൻ അൻസാരിക്ക് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലായിരുന്നു. ഇറ്റാർസിയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, സംഘർഷത്തിന് പിന്നാലെ ഏർപ്പെടുത്തിയ കർഫ്യൂ ചില ഭാ​ഗങ്ങളിൽ ഇളവ് വരുത്തി. നന്ദൻവാൻ, കപിൽനഗർ പ്രദേശങ്ങളിലെ കർഫ്യൂ പിൻവലിച്ചു. പഞ്ച്പാവലി, ശാന്തിനഗർ, ലകദ്ഗഞ്ച്, സോൺ 4 ലെ സക്കർദാര, ഇമാംവാര എന്നിവിടങ്ങളിൽ കർഫ്യൂ പിൻവലിക്കാനും എസ്പി  ഉത്തരവിട്ടു.

Read More.... നാഗ്‌പൂർ കലാപം: സമൂഹത്തിന് ദോഷമെന്ന് ആർഎസ്എസ്; ഔറംഗസേബ് ഇപ്പോൾ അപ്രസക്തനെന്നും പ്രതികരണം

കോട്‌വാലി, തഹസിൽ, ഗണേഷ്‌പേത്ത് പ്രദേശങ്ങളിൽ കർഫ്യൂ പിൻവലിച്ചിട്ടില്ല. അവശ്യ സേവനങ്ങൾ, സർക്കാർ ജീവനക്കാർ, പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ എന്നിവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, നാഗ്പൂരിലെ ആക്രമങ്ങളില്‍ പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ചെലവ് നല്‍കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും വേണ്ടിവന്നാല്‍ ബുള്‍ഡോസര്‍ നടപടിയെടുക്കുമെന്നും ഫഡ്നവിസ് മുന്നറിയിപ്പ് നല്‍കി.  

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ