ഗർഭിണിയായ ഭാര്യ മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി

Web Desk   | Asianet News
Published : Jun 23, 2020, 09:32 AM IST
ഗർഭിണിയായ ഭാര്യ മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി

Synopsis

ഗർഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖ ബാധിതയായി മരിച്ചു. ഇതോടെ ആകെ തകർന്ന കിഷോർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മുംബൈ: ​ഗർഭിണിയായ ഭാര്യ  മരിച്ചതിൽ മനംനൊന്ത് യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. കിഷോർ ഖാതിക് എന്നയാളാണ് ആത്മഹത്യ ചെയ്തത്.
ഭാര്യ രുചിതയുടെ ചിതയിൽ ചാടി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാൾ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. 

ഗർഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖ ബാധിതയായി മരിച്ചു. ഇതോടെ ആകെ തകർന്ന കിഷോർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രുചിതയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ കിഷോർ കത്തുന്ന ചിതയിലേക്ക് ചാടുകയായിരുന്നു. 

എന്നാൽ, സമീപമുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ സന്ദീപ് ദോബെ പറയുന്നു. ഇതിനിടെ കിഷോറിന്റെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. സംഭവം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോർ ചാടി. ബന്ധുക്കൾ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മാർച്ച് 19നാണ് രുചിതയും കിഷോറും തമ്മിലുള്ള വിവാഹം നടന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തീർഥാടകർ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ടു, കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു അപകടം ആന്ധ്രയിൽ
മുനമ്പം വഖഫ് ഭൂമി തർക്കം: വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും