10 വർഷത്തെ പക, അമ്മയുടെ കൂടെ ഒളിച്ചോടിയ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, മൃതദേഹത്തിൽ ചവിട്ടി പൊലീസിനെ കാത്തിരുന്നു

Published : Feb 04, 2026, 02:47 PM IST
Basappa Murder

Synopsis

കർണാടകയിൽ, പത്ത് വർഷം മുൻപ് അമ്മയുടെ കൂടെ ഒളിച്ചോടിപ്പോയ മധ്യവയസ്കനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ ചവിട്ടി നിന്ന് പ്രതി പൊലീസിനെ വിവരമറിയിക്കുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

ബെം​ഗളൂരു: അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തിൽ ചവിട്ടി നിൽക്കുകയും ചെയ്തു. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ബസപ്പയും മഠപതിയുടെ അമ്മയും ഒളിച്ചോടിയത്.

ക്ഷേത്രനഗരമായ സവദത്തിയിലെ ഹൂലികട്ടി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബസപ്പയെ റോഡിൽ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് എരയ്യ ആക്രമിക്കുകയായിരുന്നു. 16 ഓളം കുത്തേറ്റ ഹൊസ്മാനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ രക്തം പടർന്ന കുപ്പായവും ധരിച്ച് പൊലീസ് വരുന്നത് വരെ എരയ്യ മൃതദേഹത്തിൽ ചവിട്ടി നിന്നു. ഇയാൾ തന്നെ പൊലീസിനെ വിളിച്ച് കുറ്റം സമ്മതിച്ചു. ഒടുവിൽ പോലീസ് എത്തി അയാളെ അറസ്റ്റ് ചെയ്തു. അമ്മയോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് എരയ്യക്ക് ഹോസ്മാനിയോട് പതിറ്റാണ്ടുകളായി പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിച്ചോടിയതിന് ശേഷം ഹോസ്മാനിയും എരയ്യയുടെ അമ്മയും കോലാപ്പൂരിൽ സ്ഥിരതാമസമാക്കി. അടുത്തിടെയാണ് ഇയാൾ സവദത്തിയിലേക്ക് മടങ്ങിയത്. ഹൊസ്മാനിയുടെ തിരിച്ചുവരവിനായി എരയ്യ കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നു. തിരിച്ചെത്തിയപ്പോൾ, കൊല്ലാൻ ഒരു പദ്ധതി തയ്യാറാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീപ്പൊരിയായി ദീദി, എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി; വക്കീൽ ​കുപ്പായമണിഞ്ഞത് നാലര പതിറ്റാണ്ടിന് ശേഷം
ഗാസിയാബാദില്‍ ജീവനൊടുക്കി മൂന്ന് സഹോദരിമാര്‍, കാരണം കൊറിയന്‍ ഗെയിം?