'യുവാവിനെ തുടലിൽകെട്ടി പട്ടിയെപ്പോലെ കുരയ്ക്കാൻ ആവശ്യപ്പെട്ടു, മതംമാറാൻ നിർബന്ധിച്ചു'; യുവാക്കൾ അറസ്റ്റിൽ

Published : Jun 19, 2023, 09:52 PM ISTUpdated : Jun 19, 2023, 10:01 PM IST
'യുവാവിനെ തുടലിൽകെട്ടി പട്ടിയെപ്പോലെ കുരയ്ക്കാൻ ആവശ്യപ്പെട്ടു, മതംമാറാൻ നിർബന്ധിച്ചു'; യുവാക്കൾ അറസ്റ്റിൽ

Synopsis

ബിലാൽ, മുഫീദ്, സാഹിൽ ബച്ച എന്നീ മൂന്നുപേർ കൂടി കാറിൽ എത്തി യുവാവിനെ മർദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോട്ടോർ സൈക്കിളിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോയി സ്‌കൂട്ടറിന്റെ താക്കോലും രണ്ട് ഫോണുകളും തട്ടിയെടുത്തതായും എഫ്‌ഐആറിൽ പറയുന്നു.

ഭോപ്പാൽ: മനുഷ്യനെ തുടലിൽ കെട്ടി പട്ടിയെപ്പോലെ കുരയ്ക്കാൻ ആജ്ഞാപിക്കുന്നത് വീഡിയോ പുറത്ത്. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി അറസ്റ്റ് ചെയ്തു. മതപരിവർത്തനം നടത്താൻ നിർബന്ധിച്ചാണ് തന്നെ ഉപദ്രവിച്ചതെന്ന് വിജയ് രാംചന്ദനി എന്നയാൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സമീർ, സാജിദ്, ഫൈസാൻ ലാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേർക്കെതിരെയും കർശനമായി നടപടിയെടുക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആവശ്യപ്പെട്ടു. പ്രതികളുടെ വീടുതകർക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. എൻഎസ്എ നിയമപ്രകാരം 12 മാസം വരെ തടവിലിടാം.

48 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. യുവാവിന്റെ കഴുത്തിൽ തുടലിട്ട് പട്ടിയെപ്പോലെ കുരക്കാനാണ് പ്രതികൾ ആവശ്യപ്പെടുന്നത്. യുവാവ് കൈകൂപ്പി അപേക്ഷിച്ചെങ്കിലും പ്രതികൾ ചെവിക്കൊണ്ടില്ല. തന്നെ മർദ്ദിക്കുകയും ഇസ്ലാം മതം സ്വീകരിക്കണമെന്ന് പറയുകയും  ബീഫ് കഴിക്കാനും ആവശ്യപ്പെട്ടെന്ന് യുവാവ് ആരോപിച്ചു. താൻ ഭീരുവാണെന്നും കൊല്ലുമെന്നും ഇവർ പറഞ്ഞതായും എഫ്‌ഐ‌ആറിൽ പറയുന്നു. പ്രതികളായ മൂന്ന് പേരെയും തനിക്കറയാമെന്നും ഇവർ തന്നെ വഴിതടയുകയും തല്ലുകയും പോക്കറ്റ് പരിശോധിക്കുകയും ചെയ്തെന്നും പരാതിക്കാരൻ ആരോപിച്ചു.

ബിലാൽ, മുഫീദ്, സാഹിൽ ബച്ച എന്നീ മൂന്നുപേർ കൂടി കാറിൽ എത്തി യുവാവിനെ മർദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോട്ടോർ സൈക്കിളിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോയി സ്‌കൂട്ടറിന്റെ താക്കോലും രണ്ട് ഫോണുകളും തട്ടിയെടുത്തതായും എഫ്‌ഐആറിൽ പറയുന്നു. അക്രമികളിൽ രണ്ടുപേർ കഴുത്തിൽ ബെൽറ്റ് കെട്ടി, ചവിട്ടുകയും അമ്മയെയും സഹോദരിയെയും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.

സഹോദരിയെ കത്തിമുനയിൽ നിർത്തി പണം ആവശ്യപ്പെട്ടു. യുവതി ഭയന്ന് 800 രൂപയും രണ്ട് ഫോണുകളും കൈമാറി. പ്രതികൾ തന്റെ സഹോദരനെയും അമ്മയെയും വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിജയ് ആരോപിച്ചു. പ്രതികൾ തന്നെ നിരന്തരം ശല്യപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും ഇയാൾ പറയുന്നു. ഭയം കാരണം പരാതിപ്പെട്ടില്ല. പക്ഷേ ഇവരുടെ ഉപദ്രവത്തിൽ മടുത്തെന്നും യുവാവ് പറഞ്ഞു. 

Read More... ആലപ്പുഴയിൽ യുവതിയെ പാനീയം നൽകി പീഡിപ്പിച്ച കേസ്: സിനിമാതാരം ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട് കോടതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും