രോഗിയുടെ ബന്ധുക്കൾ തമ്മിൽ തർക്കം, ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുകയറ്റി

By Web TeamFirst Published Dec 20, 2020, 11:29 AM IST
Highlights

ബന്ധുക്കളിൽ ഒരാളാണ് ട്രക്ക് ആശുപത്രിയിലേക്ക് ഇടിച്ചു കയറ്റിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

ദില്ലി: ഹരിയാനയിലെ ഗുഡ്‌ഗാവിൽ ആശുപത്രിയിലേക്ക് വാഹനം ഇടിച്ച് കയറ്റി. ഗുഡ്‌ഗാവിലെ ബാലാജി ആശുപത്രിയിലേക്കാണ് ട്രക്ക് ഓടിച്ചുകയറ്റിയത്. ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് അതിക്രമം. ബന്ധുക്കളിൽ ഒരാളാണ് ട്രക്ക് ആശുപത്രിയിലേക്ക് ഇടിച്ചു കയറ്റിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

click me!