
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ചേംബറിനുള്ളിൽ സന്ദർശകൻ സെൽഫി വീഡിയോ ചിത്രീകരിച്ചതിൽ വിവാദം. വിജയ്‍യും ഭിന്നശേഷിക്കാരുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ആണ് പുറത്തുവന്നത്. സംഘടന പ്രസിഡന്റ് ഡോ. പി. സിമ്മചന്ദ്രൻ ആണ് വീഡിയോ ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ കസേരയിൽ വിജയ് ഇരിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. ഫോട്ടോ എടുക്കാൻ വിജയ് യുടെ അനുമതി തേടിയിരുന്നെന്നും എന്നാൽ, അബദ്ധത്തില്‍ വീഡിയോ ആയെന്നുമാണ് സിംമചന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസ് റീലുകൾ ചിത്രീകരിക്കുന്ന സ്ഥലമായി തരംതാണെന്ന് ഡിഎംകയും ബിജെപിയും വിമർശിച്ചു. വിജയ് യെ നടനായി മാത്രമേ ആളുകൾ കാണുന്നുള്ളൂ എന്ന് തെളിഞ്ഞതായി ബിജെപി നേതാവ് വാനതി ശ്രീനിവാസൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam