അടിച്ച് പൂസായി തിരക്കുള്ള ഫ്ലൈഓവറിൽ ഒട്ടകപ്പുറത്ത് സവാരി! 10 ലക്ഷം പേർ കണ്ട വീഡിയോ, ഒടുവിൽ കുതിരയെ കെട്ടിയിട്ട് ആളെ താഴെയിറക്കി

Published : Jun 19, 2025, 09:38 PM ISTUpdated : Jun 19, 2025, 09:39 PM IST
camel ride

Synopsis

ഹൈദരാബാദിലെ പി.വി. നരസിംഹറാവു എക്സ്പ്രസ് വേയിൽ മദ്യപിച്ച ഒരാൾ ഒട്ടകപ്പുറത്ത് സവാരി ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇക്രം ഉല്ല ഷാ എന്ന ഇൻസ്റ്റഗ്രാം ഹാന്റിലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഹൈദരാബാദ്: ഹൈദരാബാദിലെ പി.വി. നരസിംഹറാവു എക്സ്പ്രസ് വേയിൽ മദ്യപിച്ച ഒരാൾ ഒട്ടകപ്പുറത്ത് സവാരി ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇക്രം ഉല്ല ഷാ എന്ന ഇൻസ്റ്റഗ്രാം ഹാന്റിലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഫ്ലൈഓവറിലൂടെ അപകടകരമായ രീതിയിൽ ഒട്ടകത്തിന് പുറത്ത് റൈഡ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

 

ഫ്ലൈഓവറിലൂടെ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങൾക്കും അപകടകരമായ രീതിയിലാണ് ഒട്ടകപ്പുറത്ത് സഞ്ചാരം. ഒരു കാറിനകത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. കാറിലുള്ളവ‍ർ പല തവണ വെള്ളം മുഖത്തേക്കൊഴിച്ച് ഇയാളെ ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ വീഡിയോയുടെ അവസാന ഭാഗത്ത് ഒട്ടകത്തെ ഒരു വിളക്കുകാലിൽ കെട്ടിയിട്ട് മദ്യപിച്ചയാളെ ഇറക്കാൻ സഹായിക്കുന്നത് കാണാം.

നിലവിൽ 10 ലക്ഷത്തിൽപ്പരം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ യുവാവിനെ അഭിനന്ദിച്ച് ആയിരക്കണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ